കണ്ണൂര്‍: പുതുതലമുറ ഗാന്ധിജിയെയും അദ്ദേഹത്തിന്റെ മഹത്വത്തെയും അറിയണമെന്നും ജീവിതത്തിലേക്ക് പകര്‍ത്തണമെന്നും കഥാകൃത്ത് ടി.പത്മനാഭന് പറഞ്ഞു. ‘ഗാന്ധിജി ജീവിച്ചതും മരിച്ചതും നമുക്കുവേണ്ടിയാണ്. കാലമെത്ര കഴിഞ്ഞാലും ആ മഹാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ മറക്കാന്‍ കഴിയില്ല.’ അദ്ദേഹം പറഞ്ഞു.
മാധവറാവുസിന്ധ്യ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ‘ഗാന്ധിജിയെ അറിയുക ഇന്ത്യയെ അറിയുക’ പദ്ധതിയുടെ ഒമ്പതാംഘട്ടം ദീനുല്‍ ഇസ്ലാം സഭ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയുടെ ആത്മകഥ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ കോപ്പി വിതരണവും സ്കൂളില്‍ നടന്നു. കെ.പ്രമോദ് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക കെ.എം.സാബിറ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ടി.ഷറഫുദ്ദീന്, അഫ്സല് മഠത്തില്‍, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് പി.കെ.നൗഷാദ്, എം.മുഹമ്മദ് ഹനീഫ, പി.വിനോദ്, കെ.രൂപേഷ്, കെ.പി.ജോഷില്‍ എന്നിവര്‍ സംസാരിച്ചു.
Post Your Comments