മുംബൈ : ഇന്ന് നഷ്ടത്തോടെ തുടങ്ങി ഇന്ത്യന്‍ ഓഹരി വിപണികള്‍. സെന്‍സെക്‌സിലും നിഫ്റ്റിയിലും ഇടിവ് പ്രകടമാണ്. ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് സെന്‍സെക്‌സ് 36,000 പോയിന്റിന് താഴെയാണ് വ്യാപാരം പുരോഗമിക്കുന്നത്.
241 ഓഹരികളില്‍ നേട്ടം പ്രകടമാണ്. ഇന്ത്യ ബുള്‍സ് എച്ച്എസ്ജി, ഗെയില്‍, ഇന്‍ഫോസിസ് എന്നിവയാണ് നഷ്ടം നേരിടുന്ന ഓഹരികളില്‍ ആദ്യ സ്ഥാനങ്ങളില്‍.
അദാനി പോര്‍ട്ട്‌സ്, ഭാരതി ഇന്‍ഫ്രാടെല്‍, ഡോ.റെഡീസ് ലാബ്‌സ്, എന്നിവയാണ് താരതമ്യേന മികച്ച പ്രകടനം നടത്തുന്ന ഓഹരികള്‍. ഡോളറിനെതിരെ രൂപയുടെ മൂല്യം 71 രൂപ 12 പൈസ എന്ന നിരക്കിലാണ്.
Post Your Comments