ആലപ്പുഴ: പ്രവാചകനെ നിന്ദിച്ച് ട്വീറ്റ് , യുവാവിന്റെ മോചനത്തിന് വഴി തേടി പിതാവ് .മകനെ കുടുക്കിയത് സുഹൃത്തായ മുസ്ലിം സ്ത്രീയുമായി ട്വിറ്ററില്‍ നടത്തിയ ചര്‍ച്ചയെന്നാണ് പിതാവ് രാധാകൃഷ്ണന്‍ നായര്‍ ആരോപിയ്ക്കുന്നത്.
സമൂഹമാധ്യമത്തിലൂടെ പ്രവാചക നിന്ദ നടത്തിയ കേസില്‍ മലയാളിയായ വിഷ്ണുദേവിനാണ് സൗദി കോടതി 10 വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും വിധിച്ചത്. സൗദി അറേബ്യയിലെ എണ്ണക്കമ്പനിയില്‍ എഞ്ചിനീയറാണ് വിഷ്ണു.
സുഹൃത്തായ യുവതി ശിവനെ കുറിച്ച് മോശമായി ട്വിറ്ററില്‍ പരാമര്‍ശം നടത്തിയതോടെ ‘ അള്ളാഹു അത്ര കാരുണ്യവാനായിരുന്നുവെങ്കില്‍ യെമനിലെ സ്‌കൂളുകള്‍ ബോംബാക്രമണത്തില്‍ തകര്‍ക്കപ്പെട്ടത് എന്തുകൊണ്ടായിരുന്നു എന്ന് വിഷ്ണു തിരിച്ചടിച്ചു. ഈ ട്വീറ്റ് വിവാദമായതോടെയാണ് അറസ്റ്റുണ്ടായത്. എന്നാല്‍ വിഷ്ണു ജോലി ചെയ്തിരുന്ന കമ്പനിയിലെ ഉദ്യോഗസ്ഥന്‍ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്തശേഷം പരാതിപ്പെട്ടതാണ് അറസ്റ്റിനിടയാക്കിയതെന്നാണ്
വീട്ടുകാര്‍ സംശയിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം സൗദി റിയാല്‍ പിഴയുമാണ് കീഴ്ക്കോടതി വിധിച്ചത്. എന്നാല്‍ ജനുവരി 24 ന് കേസ് വീണ്ടും പരിഗണിച്ച കോടതി ശിക്ഷ ഉയര്‍ത്തുകയായിരുന്നു. മത നിന്ദ, രാജാവിനും പ്രവാചകനുമെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷം പരത്തുക എന്നീ കുറ്റങ്ങളാണ് വിഷ്ണുവിനെതിരെ ചുമത്തിയിരിക്കുന്നത്. മകന്റെ മോചനത്തിനായി സുഷമാ സ്വരാജിനെയും, ശശി തരൂരിനെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും സമീപിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Comment