Latest NewsLife StyleHealth & Fitness

അറിയാം ന്യൂമോണിയയിലേക്ക് നയിക്കുന്ന കാരണങ്ങള്‍ എന്തൊക്കെ

ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയ്ക്കാണ് ന്യുമോണിയ എന്നു പറയുന്നത്. ചെറിയ കുഞ്ഞുങ്ങളിലും, പ്രായമായവരിലുമാണ് ഇത് കൂടുതലായും കണ്ടു വരുന്നത്. ലോകമെമ്പാടുമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍, ഇരുപത് സെക്കന്റില്‍ ഒരു മരണത്തിനു ഈ ന്യുമോണിയ എന്ന വില്ലന്‍ കാരണക്കാരനാകുന്നു. ബാക്ടരിയകള്‍, വൈറസുകള്‍, ഫംഗസുകള്‍ പ്രോട്ടോസോവകള്‍ തുടങ്ങിയ സൂക്ഷ്മജീവികളാണ് ന്യുമോണിയക്ക് കാരണമാകുന്നത്. സ്‌ട്രെപ്‌റ്റോകോക്കസ് ന്യുമോണിയ, ക്ലെബസിയെല്ല, സ്റ്റഫൈലോകോക്കസ് ഓറിയസ്, ക്ലമീഡിയ ന്യുമോണിയ, മൈക്കോപ്ലാസ്മ ന്യുമോണിയ, ഹീമോഫിലസ് ഇന്‍ഫ്‌ലുവന്‍സ തുടങ്ങിയവയാണ് പ്രധാന വില്ലന്മാര്‍.

തൊണ്ടയില്‍ നിന്നുമുള്ള അണുബാധയുള്ള സ്രവങ്ങള്‍ അബദ്ധത്തില്‍ ശ്വാസകോശത്തിലേക്കു എത്തുന്നതാണ് (aspiration) ഒട്ടുമിക്ക ന്യൂമോണിയകളുടെയും കാരണം. അണുബാധ ഉള്ള ആളുകളുടെ ശ്വസനം വഴി പുറംതള്ളപ്പെടുന്ന ചെറു കണികകള്‍ ശ്വസിക്കുന്നത് വഴിയാണ് ഇത്തരം അണുബാധ തൊണ്ടയില്‍ എത്തുന്നത്. ശ്വാസകോശത്തില്‍ രോഗാണു എത്തുന്നതിനു മുന്നേയും ശേഷവും ഉള്ള ശരീരത്തിന്റെ വിവിധ ഘട്ടങ്ങളിലായുള്ള സ്വയം പ്രതിരോധ സംവിധാനങ്ങള്‍ എല്ലാം മറികടന്നാല്‍ മാത്രമേ രോഗാണുവിന് ന്യൂമോണിയ ഉണ്ടാക്കാന്‍ കഴിയൂ.

ന്യൂമോണിയയുടെ പ്രധാന ലക്ഷണങ്ങള്‍ കഠിനമായ പനി, കടുത്ത ചുമ, കുളിരും വിറയലും, തലവേദന, ഛര്‍ദ്ദി, വിശപ്പില്ലായ്മ എന്നിങ്ങനെയാണ്. ചില സന്ദര്‍ഭങ്ങളില്‍ കഫത്തോടൊപ്പം രക്തം കലര്‍ന്നു തുപ്പുന്നു. ചിലരില്‍ നെഞ്ചു വേദന കാണപ്പെടാം. അസുഖം കൂടുതല്‍ തീവ്രമാവുന്നതോടെ രോഗിക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെടാം.പലകാരണങ്ങളാല്‍ ആളുകള്‍ക്ക് ന്യൂമോണിയ പിടിപെടാം. മഞ്ഞുള്ള കാലാവസ്ഥ, പൊടി, പുക തുടങ്ങിയ അലര്‍ജികള്‍, പുകവലി, ദീര്‍ഘ നാളായുള്ള ജലദോഷം, സ്റ്റീറോയ്ഡ് ഉള്‍പ്പെടെ രോഗപ്രദോരോധ ശേഷി കുറയ്ക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം രോഗം വരാതെ നോക്കുക എന്നതാണ് പ്രധാന കാര്യം.

കുട്ടികള്‍ക്ക് വാക്‌സിനുകള്‍ കൃത്യമായി നല്‍കുക.വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും പാലിക്കുക. പൊടി പുക തുടങ്ങിയ അലര്‍ജിക്ക് കാരണമാകുന്ന അന്തരീക്ഷം ഒഴിവാക്കുക. ന്യുമോണിയ രോഗികളുമായി സമ്പര്‍ക്കം വരുന്ന അവസരങ്ങള്‍ പരമാവധി ഒഴിവാക്കുക. അത്യാവശ്യ ഘട്ടങ്ങളില്‍ രോഗികളെ പരിചരിക്കുന്നവര്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മുന്‍കരുതലുകള്‍ എടുക്കുക. സ്വയം ചികിത്സ ഒഴിവാക്കി, രോഗ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ വൈദ്യ സഹായം തേടുക. ഇവയെല്ലാം കൃത്യമായി ശ്രദ്ധിച്ചാല്‍ രോഗത്തെ പരമാവധി ഒഴിവാക്കാം. രോഗം വന്നു കവിഞ്ഞാല്‍ ഏതു തരം അണുബാധയെന്നു കൃത്യമായി മനസിലാക്കി അതിനെതിരെയുള്ള antimicrobial മരുന്നു കൊടുക്കുന്ന definitive treatment ലൂടെ അസുഖത്തെ തടയാന്‍ സാധിക്കും. കൂടാതെ supportive treatment ഉം മറ്റൊരു ചികിത്സാ രീതിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button