Latest NewsNattuvarthaCrime

ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം : രണ്ട് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍ : കേരള ലോട്ടറിയുടെ അവസാന നമ്പറുകള്‍ ഉപയോഗിച്ച് ചൂതാട്ടം നടത്തിയ രണ്ട് പേരെ ചൊക്ലി എസ് ഐ പി.സി സഞ്ജയ് കുമാറും സംഘവും അറസ്റ്റ് ചെയ്തു. ചൊക്ലി സ്വദേശികളായ സിറാജ്, അന്‍സാര്‍ എന്നിവരാണ് പിടിയിലായത്.

വാട്‌സാപ്പ് വഴിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ലോട്ടറിയില്‍ താല്‍പ്പര്യമുള്ളവരെ മൊബൈല്‍ വഴി ബന്ധപ്പെട്ട് നമ്പര്‍ എഴുതും. ലക്ഷക്കണക്കിന് രൂപയുടെ വിനിമയമാണ് ഇതു വഴി നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ പുറകിലൂള്ള കണ്ണികളെ കുറിച്ചും പൊലീസ് അന്വേഷണം നടത്തി വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button