ആലപ്പുഴ : ബോട്ടിന്റെ യന്ത്രത്തകരാര്‍മൂലം കടലില്‍ അകപ്പെട്ടുപോയ മത്സ്യത്തൊഴിലാളികളെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി. ആറാട്ടുപുഴ സ്വദേശിയുടെ രുദ്ര എന്ന വള്ളത്തിലെ എട്ട് തൊഴിലാളികളെയാണ് ആലപ്പുഴ മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ ആര്‍ത്തുങ്കല്‍ തീരത്തിന് പടിഞ്ഞാറ് 28-നോട്ടിക്കല്‍ മൈല്‍ അകലെവച്ചാണ് ബോട്ട് കേടായത്.
14-മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രാത്രി ഒന്‍പതുമണിയോടെയാണ് തൊഴിലാളികളെ അഴീക്കല്‍ തീരത്തെത്തിച്ചത്. ബോട്ടും കെട്ടിവലിച്ച് കരയ്‌ക്കെത്തിച്ചു.
Post Your Comments