KeralaLatest NewsCareer

വ്യവസായ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഏകജാലക സംവിധാനം

തിരുവനന്തപുരം :വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർ സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ഏകജാലകസംവിധാനമായ കെ സ്വിഫ്റ്റ് സംവിധാനം (സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പരന്റ് ക്ളിയറൻസ്) വഴി അപേക്ഷിക്കാം. നിക്ഷേപകർക്ക് കെ സ്വിഫ്റ്റ് ഓൺലൈൻ സംവിധാനം വഴി (http://kswift.kerala.gov.in/index) ലൈസൻസുകൾ/ ക്‌ളിയറൻസുകൾക്ക‌് അപേക്ഷിക്കാം.

സംവിധാനത്തിന്റെ പ്രാരംഭപ്രശ്‌നങ്ങളും സാങ്കേതികപ്രശ്‌നങ്ങളും മനസ്സിലാക്കാൻ ഇതാവശ്യമാണ്.   ജനുവരി അഞ്ചിന്  മന്ത്രി ഇ പി ജയരാജനാണ് കെ സ്വിഫ്റ്റ് പൈലറ്റ് ലോഞ്ചിങ് നിർവഹിച്ചത്. പരിമിതികൾ പരിഹരിച്ചുള്ള കെ സ്വിഫ്റ്റിന്റെ ഫൈനൽ ലോഞ്ചിങ‌് ഫെബ്രുവരി 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

14 വകുപ്പുകളുടെ ഇരുപത്തൊമ്പത‌് സേവനങ്ങളാണ് കെ സ്വിഫ്റ്റിലൂടെ ലഭ്യമാകുന്നതെന്ന‌് കെഎസ്‌ഐഡിസി പറഞ്ഞു. യുണിക് ഐഡന്റിഫിക്കേഷൻ നമ്പരോടെയുള്ള പൊതുഅപേക്ഷാഫോറം, നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷകളുടെയും അനുമതികളുടെയും ഓൺലൈൻ ട്രാക്കിങ്, 30 ദിവസത്തെ നിശ്ചിത സമയപരിധി കഴിഞ്ഞാൽ അനുമതി ലഭിച്ചതായി കണക്കാക്കൽ, സംയോജിത പേമെന്റ് സംവിധാനം എന്നിവ കെ സ്വിഫ്റ്റിന്റെ സവിശേഷതകളാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button