കോഴിക്കോട് : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുള്ളില്‍ മുന്നാം സീറ്റിനായി അവശ്യമുന്നയിക്കുമെന്ന സൂചന നല്‍കി മുസ്‌ലിം ലീഗ്. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്.
മൂന്നാം സീറ്റ് എപ്പോള്‍ ചോദിക്കണമെന്ന് ലീഗിനറിയാം. സീറ്റ് സംബന്ധിച്ച തീരുമാനം യുഡിഎഫുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് മുമ്പ് എടുക്കും. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നും കെ പി എ മജീദ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് സീറ്റ് വേണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസും മൂന്ന് സീറ്റില്‍ അവകാശവാദമുന്നയിച്ച് മുസ്‌ലീം ലീഗ് നിലപാട് കടുപ്പിച്ചാല്‍ യുഡിഎഫില്‍ സീറ്റ് നിര്‍ണ്ണയ ചര്‍ച്ചകള്‍ അവതാളത്തിലാകും.
കോട്ടയത്തിന് പുറമേ ഒരു സീറ്റ് കൂടി ലഭിക്കണമെന്നത് പാര്‍ട്ടി നിലപാടാണെന്ന് ജോസ് കെ മാണി വ്യക്തമാക്കിയതിന് പിന്നാലെ സമാന അവശ്യത്തില്‍ ഉറച്ച് പാര്‍ട്ടി അദ്ധ്യക്ഷന്‍ കെ.എം മാണിയും രംഗത്തെത്തിയിരുന്നു. കോട്ടയത്തിന് പുറമേ ഇടുക്കി, ചാലക്കുടി എന്നിവയില്‍ ഏതെങ്കിലും ഒരു സീറ്റാണ് കേരളാ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത.്
Post Your Comments