കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസിന് പുറമേ മറ്റ് വിമാനകമ്ബനികളും നിരക്ക് കുറച്ചു. കണ്ണൂരില്‍നിന്നു ഗള്‍ഫ് മേഖലയിലേക്ക് അമിതനിരക്ക് ഈടാക്കുന്നതു കുറയ്ക്കണമെന്നു വിമാന കമ്ബനി സിഇഒമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നിരക്ക് കുറഞ്ഞത്. അബുദാബിയിലേക്കുള്ള കണ്ണൂരില്‍ നിന്നുള്ള നിരക്ക് ഡിസംബറില്‍ 30,000 രൂപ ആയിരുന്നെങ്കില്‍. കണ്ണൂര്‍ അബുദാബി റൂട്ടില്‍ 6099 രൂപ മുതലാണ് ഇപ്പോള്‍ ഗോ എയര്‍ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്.
അബുദാബിയില്‍ നിന്നും കണ്ണൂരിലേക്ക് നിരക്ക് 7999 രൂപ മുതലാണ്. കണ്ണൂര്‍ – മസ്ക്കറ്റ് റൂട്ടില്‍ 4999 രൂപ മുതലും, മസ്ക്കറ്റ് – കണ്ണൂര്‍ റൂട്ടില്‍ 5299 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. മാര്‍ച്ച് 1 മുതല്‍ ആഴ്ചയില്‍ 4 ദിവസം വീതമാണു ഗോ എയര്‍ അബുദാബിയിലേക്കു സര്‍വീസ് നടത്തുക. മാര്‍ച്ച് 15 മുതല്‍ കുവൈത്തിലേക്കും ദോഹയിലേക്കും ഇന്‍ഡിഗോ എയര്‍ലൈന്‍സും സര്‍വീസ് ആരംഭിക്കും.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു കൂടുതല്‍ രാജ്യാന്തര, ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്നു വിമാന കമ്ബനി സിഇഒമാര്‍ കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments