ഡെറാഡൂണ്‍: കൊടും തണുപ്പില്‍ സമുദ്രനിരപ്പില്‍ നിന്ന് പതിനായിരം അടി ഉയരത്തില്‍ പരിശീലനം നടത്തുന്ന ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ വീഡിയോ വൈറലാകുന്നു. ഉത്തരാഖണ്ഡിലെ ഔലിയില്‍ നിന്നുള്ളതാണ് പരിശീലനത്തിന്റെ വീഡിയോ. ഷര്‍ട്ടില്ലാതെ പാന്റസ് മാത്രം ധരിച്ച് പരിശീലനം നടത്തുന്ന സേനാംഗങ്ങളെ അഭിനന്ദിച്ച് നിരവധി പേര് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. പരിസരത്തുള്ള മരങ്ങളില്‍ മഞ്ഞുപെയ്തു നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
#WATCH Indo-Tibetan Border Police personnel practice martial arts at 11000 feet in Uttarakhand's Auli (Sourc:ITBP) pic.twitter.com/ftFOKmmeBa
— ANI (@ANI) January 28, 2019
രാജ്യത്തിന്റെ സുരക്ഷിതത്വത്തിനായി കാവല്‍ നില്ക്കുന്ന സൈനിക വിഭാഗങ്ങളുടെയും പൊലീസ് സേനകളുടെയും കഷ്ടപ്പാടുകള്‍ നേരത്തെയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് പതിനെട്ടായിരം അടി മുകളില്‍ ഐ ടി ബി പി നടത്തിയ ആഘോഷങ്ങളുടെ വീഡിയോയും പുറത്തു വന്നിരുന്നു.
लद्दाख में 18000 फीट की ऊंचाई पर गणतंत्र दिवस मनाते आईटीबीपी के जवान. वीडियोः आईटीबीपी pic.twitter.com/DZrVEgpsDU
— BBC News Hindi (@BBCHindi) January 26, 2019
Post Your Comments