അന്താരാഷ്ട്ര തലത്തിലെ യാത്രികരുടെ എണ്ണത്തില്‍ ഏറ്റവും തിരക്കുള്ള എയര്‍പോര്‍ട്ട് എന്ന സ്ഥാനം ദുബായ് വിമാനത്താവളം നിലനിറുത്തി. 8 .9 കോടി യാത്രക്കാരെയാണ് മിഡില്‍ ഈസ്റ്റിന്റെന്റെ ആഗോള തലസ്ഥാനം എന്നറിയപ്പെടുന്ന ദുബായ് 2018 ല്‍ സ്വാഗതം ചെയ്തത്.
2017 ല്‍ 8 .82 കോടിയായിരുന്നു യാത്രക്കാരുടെ എണ്ണം. 2014 ല്‍ ലണ്ടനിലെ ഹേത്രോ വിമാനത്താവളത്തെ പിന്‍തളിയാണ് ദുബായ് ഒന്നാമതെത്തിയത്. അതിനുശേഷം ഈ നേട്ടം മറ്റാര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. കിഴക്കു പടിഞ്ഞാറു യാത്രയുടെ കവാടം എന്നറിയപ്പെടുന്ന ദുബായ് വിമാനത്താവളം പ്രസിദ്ധ വിമാനക്കമ്പനിയായ എമിറേറ്റ്സ് ദുബായ് ആസ്ഥാനമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
ജോര്‍ജിയയിലെ ഹാര്‍ട്സ്ഫീല്‍ഡ് ജാക്സണ്‍ അറ്റ്ലാന്റ വിമാനത്താവളമാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ എയര്‍പോര്‍ട്ട്. യാത്രക്കാരുടെ എണ്ണത്തിന് പുറമെ വിമാനങ്ങളുടെ ടേക്ക് ഓഫും ലാന്‍ഡിങ്ങും അവയുടെ എണ്ണവും ഉള്‍പ്പെടുത്തിയാണ് അറ്റ്ലാന്റ ഒന്നാം സ്ഥാനം കൈവരിച്ചത്.
Post Your Comments