കൊച്ചി: ആലുവയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഗോവയില്‍ നിന്ന് കേരളത്തിലേക്ക് എല്‍.എസ്.ഡി (ലിസര്‍ജിക് ആസിഡ് ഡൈ എത്തിലാമൈഡ്) കടത്തുന്ന സംഘത്തിലെ കണ്ണികളാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. 48 എല്‍.എസ്.ഡിയുമായാണ് ഇവര്‍ പിടിയിലായത്. എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പറവൂര്‍ ചേന്ദമംഗലം സ്വദേശി രാഹുല്‍, സഹായി വടക്കേക്കര സ്വദേശി ഫെബിന്‍ എന്നിവരാണ് പിടിയിലായത്. കൊച്ചിയില്‍ വില്‍പനയ്ക്ക് കൊണ്ടുവന്ന എല്‍എസ്ഡിയാണിതെന്ന് പ്രതികള്‍ മൊഴി നല്‍കി. വാഹനപരിശോധനയിലൂടെയാണ് എല്‍.എസ്.ഡി കണ്ടെത്തിയത്. കേസിലെ മുഖ്യപ്രതി രാഹുലിനെ തിരുവനന്തപുരത്ത് എല്‍എസ്ഡി കടത്തിയ കേസില്‍ മുന്‍പും പിടിക്കപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികളാണ് ഇവരുടെ ഉപഭോക്താക്കളില്‍ ഏറെയുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരു എല്‍എസ്ഡി സ്റ്റാമ്പ് ഉപയോഗിച്ചാല്‍ 24 മണിക്കൂര്‍ വരെ ഉന്മാദാവസ്ഥയില്‍ തുടരും. ഡിജെ പാര്‍ട്ടികളില്‍ ഇത്തരം ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നത് ഏറിവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
Post Your Comments