കാട്ടാക്കട: സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്. സിപിഎം കള്ളിക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.രാമകൃഷ്ണക്കുറുപ്പിന്റെ വീടിനു നേരെയാണ് പെട്രോൾ ബോംബേറ് ഉണ്ടായത്. ഞായർ രാത്രിയാണ് ബൈക്കിലെത്തിയ സംഘം വീടിനുനേരെ ബോംബെറിഞ്ഞത്.ആക്രമണത്തിൽ വീടിന്റെ മുൻഭാഗത്തെ പൂജാ മുറിയുടെ വാതിലിലെ ചില്ലുകൾ തകർന്നു.
വെള്ളിയാഴ്ച പുലർച്ചെ സിപിഎം ഏരിയാ കമ്മിറ്റി അംഗവും കള്ളിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റുമായ കെ.ജി.വിജയകുമാറിന്റെ വീടിനു നേരെ ആക്രമണം ഉണ്ടായി. ഇവിടെ മുൻ ഭാഗത്തെ ജനാലയുടെ ചില്ലുകൾ തകർന്നു.രണ്ട് സംഭവങ്ങൾക്കു പിന്നിലും ബിജെപി–ആർഎസ്എസ് സംഘമെന്ന് സിപിഎം ആരോപിച്ചു.
പന്ത സ്വദേശിയായ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെ ആക്രമണമുണ്ടായി. വീടിന് നേരെ കല്ലെറിഞ്ഞവർ വാഹനങ്ങളും തകർത്തു.ഈ കേസിൽ രണ്ട് ഉഴമലയ്ക്കൽ സ്വദേശികൾ അറസ്റ്റിലായി. ഇരുവരും സിപിഎം പ്രവർത്തകരാണ്.
Post Your Comments