Latest NewsIndia

നടന്‍മാരായ നസ്റുദ്ധീന്‍ ഷായും അമീര്‍ ഖാനും രാജ്യദ്രോഹികള്‍; വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ്

കൂടാതെ ഇവര്‍ സമൂഹത്തിലെ ഉന്നതരും മികച്ച അഭിനേതാക്കളുമായിരിക്കാം എന്നാല്‍ രാജ്യദ്രോഹികളായ ഇവര്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്നും ഇന്ദ്രേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഉത്തരപ്രദേശ്‌: ഇന്ത്യയിലെ പ്രശസ്ത നടന്മാരായ നസ്റുദ്ധീന്‍ ഷായും അമീര്‍ ഖാനും രാജ്യദ്രോഹികളാണെന്ന പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ രംഗത്തെത്തി. നടന്മാരെ കൂടാതെ കോണ്‍ഗ്രസ് നേതാവ് നവജോത് സിംഗ് സിദ്ധുവിനേയും ഇദ്ദേഹം രാജ്യദ്രോഹി എന്ന് വിശേഷിപ്പിച്ചു. ഉത്തര്‍പ്രദേശിലെ അലിഗറില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് ഇന്ദ്രേഷ് കുമാര്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

കൂടാതെ ഇവര്‍ സമൂഹത്തിലെ ഉന്നതരും മികച്ച അഭിനേതാക്കളുമായിരിക്കാം എന്നാല്‍ രാജ്യദ്രോഹികളായ ഇവര്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്നും ഇന്ദ്രേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. അജ്മല്‍ കസബ്, യാക്കൂബ് മേമന്‍ ഇഷ്‌റത്ത് ജഹാന്‍ തുടങ്ങിയവരെ പോലുള്ളവരെ രാജ്യത്തിന് ആവശ്യമില്ല.

ഇവരെ പോലുള്ള ഭീകരരെ പിന്തുടരുന്ന യുവാക്കളെ രാജ്യദ്രോഹിയായി പരിഗണിക്കും. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പാത പിന്തുടരുന്നവരെയും അദ്ദേഹത്തെ പോലെയുള്ള മുസ്ലീമിനെയാണ് രാജ്യത്തിനു വേണ്ടതെന്നും ഇന്ദ്രേഷ് കുമാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button