Latest NewsUAE

അപകടകാരിയായ മാലിന്യവും ബാക്ടീരിയയും; സോര്‍ഡൈല്‍ മൗത്ത് വാഷ് പിന്‍വലിച്ചു

സൗദിയിലെ വിപണിയില്‍ നിന്നും പിന്‍വലിച്ച സോര്‍ഡൈല്‍ മൗത്ത് വാഷിനെ ഗെറ്റ് ഒട്ട് അടിച്ച് യു.എ.ഇ വിപണിയും. യു.എ.ഇ വിപണിയില്‍ നിന്നും സോര്‍ഡൈല്‍ മൌത്ത് വാഷ് പിന്‍വലിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഉല്‍പ്പന്നം പിന്‍വലിക്കണമെന്ന് ആരോഗ്യസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി. അപകടകാരിയായ മാലിന്യവും ബാക്ടീരിയയും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മൗത്ത് വാഷ് പിന്‍വലിച്ചത്.

സോര്‍ഡൈല്‍ മൗത്ത് വാഷിനെതിരെ നിരവധി പരാതികള്‍ ഇതിനോടകം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് അപകടകാരിയായ മാലിന്യവും ബാക്ടീരിയയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞത്. റിപ്പോര്‍ട്ട് പരിശോധിച്ച ആരോഗ്യമന്ത്രാലയം ഉല്‍പ്പന്നം പിന്‍വലിക്കണമെന്ന് ആരോഗ്യസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

shortlink

Post Your Comments


Back to top button