കൊച്ചി: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഡിസിപി ചൈത്ര തെരേസ ജോണ്‍ ഐപിഎസിനെ ചുമതലയില്‍ നിന്ന് മാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരേ വിമര്‍ശനവുമായി അഡ്വ. ജയശങ്കര്‍. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതികളായ പ്രവര്‍ത്തകരെ പിടികൂടാനാണ് റെയ്ഡ്. നവോത്ഥാനത്തിനും സ്ത്രീ ശാക്തീകരണത്തിനുമൊക്കെ പരിധിയുണ്ട്. മുറത്തില്‍ കയറി കൊത്താമെന്ന് ആരും കരുതരുത്. ആക്ടിവിസ്റ്റുകളും പോലീസുകാരും കയറി നിരങ്ങാന്‍ ഇത് ശബരിമല സന്നിധാനമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നവോത്ഥാനത്തിനും സ്ത്രീ ശാക്തീകരണത്തിനുമൊക്കെ പരിധിയുണ്ട്. മുറത്തില്‍ കയറി കൊത്താമെന്ന് ആരും കരുതരുത്
ചൈത്ര തെരേസ ജോണ്‍ ചെറുപ്പമാണ്. ചോരത്തിളപ്പുണ്ട്. കുട്ടിക്കാലത്ത് സുരേഷ് ഗോപി അഭിനയിച്ച സിനിമകള്‍ കണ്ട ഓര്‍മകളും ഉണ്ട്.
എന്നു കരുതി സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ കയറി പ്രതികളെ തിരയാമെന്ന് ഒരുത്തിയും കരുതണ്ട. ആക്ടിവിസ്റ്റുകളും പോലീസുകാരും കയറി നിരങ്ങാന്‍ ഇത് ശബരിമല സന്നിധാനമല്ല.
സൂചനയാണിത്, സൂചന മാത്രം. സൂചന കണ്ടു പഠിച്ചില്ലെങ്കില്‍ ഡോ. ജേക്കബ് തോമസിന്റെ അനുഭവം ചൈത്രയുടെ മുന്നിലുണ്ട്.
Post Your Comments