കുമളി: കഴിഞ്ഞ ദിവസം മുതല്‍ കുമളിയില്‍ നിന്നും കാണാതായ ഓട്ടോ ഡ്രൈവറെ ഏലത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമളി ഹരി ഭവനില്‍ സെന്തില്‍ കുമാര്‍ (34) നെയാണ് വാളാര്‍ഡി മേല്പരട്ടിലെ ഏലത്തോട്ടത്തില്‍ മരിച്ച നിലയില്‍ ഞായറാഴ്ച വൈകീട്ട് കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ബന്ധുവിന്റെ വീട്ടില്‍ നിന്ന് സെന്തിലിനു ലഭിക്കാനുള്ള ഒന്നര ലക്ഷത്തോളം രൂപ വാങ്ങാന്‍ പോയ ഇയാള്‍ പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ല. സെന്തില്‍ എത്താന്‍ വൈകിയതോടെ ഭാര്യ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ഓഫ് ആയിരുന്നു.
സുഹൃത്തുക്കളോടൊപ്പമായിരിക്കുമെന്ന് കരുതിയ ഭാര്യ പിറ്റേന്ന് പുലര്‍ച്ചെയായിട്ടും സെന്തിലിനെക്കുറിച്ച് വിവരമില്ലാത്തതിനാല്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ശനിയാഴ്ച രാത്രി പത്തോടെ സെന്തിലിന്റെ ഓട്ടോ അട്ടപ്പള്ളത്തുനിന്ന് പോലീസ് കണ്ടെത്തി. സെന്തിലിനായി സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായിരുന്നില്ല. ഞായറാഴ്ച വൈകിട്ടോടെ വാളാര്‍ഡി മേല്പേരട്ടിലെ സമീപവാസികളാണ് ഏലത്തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹം സെന്തിലിന്റേതാണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹം ഏലത്തോട്ടത്തിലൂടെ വലിച്ചിഴച്ചതിന്റെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. സംശയാസ്പദമായി ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തതായിട്ടാണ് സൂചന. ഭാര്യ: മഹേശ്വരി. മക്കള്‍: ഹരികുമാര്‍, ശ്രീക്കുട്ടന്.
Post Your Comments