KeralaLatest News

പാലിയേക്കര ടോള്‍ പ്ലാസയിലെ നിലവിലുള്ള ആനുകൂല്യം തുടരാന്‍ കേന്ദ്രസര്‍ക്കാരിനോട് അവശ്യപ്പെടുമെന്ന് സംസ്ഥാന സര്‍ക്കാര്‍

തൃശ്ശൂര്‍ : പാലിയേക്കര ടോള്‍ പ്ലാസയില്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനം കൊണ്ടുവരുമ്പോഴും 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള തദ്ദേശവാസികള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യം നിലവിലുള്ള രീതിയില്‍ തുടരണമെന്ന് കേന്ദ്രസര്‍ക്കാരിനോടും നാഷണല്‍ ഹൈവേ അതോറിറ്റിയോടും ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.തദ്ദേശവാസികള്‍ക്ക് ആനുകൂല്യം നല്‍കുന്നതുമൂലമുണ്ടാകുന്ന നഷ്ടം സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ തിരിച്ചടയ്ക്കുന്നുണ്ട്. ഫാസ്റ്റ് ട്രാക്ക് വരുമ്പോഴും ഈ സ്ഥിതി തുടരുന്നതാണ് പ്രായോഗികമെന്ന് യോഗം വിലയിരുത്തി.

തദ്ദേശവാസികളും മറ്റ് യാത്രക്കാരെപ്പോലെ സ്മാര്‍ട്ട് കാര്‍ഡ് മുഖേന മുന്‍കൂര്‍ പണമടച്ചശേഷം സംസ്ഥാന സര്‍ക്കാര്‍ പണം തിരിച്ചു നല്‍കിയാല്‍ മതിയാകുമെന്ന നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്നും യോഗം വ്യക്തമാക്കി.

മന്ത്രിമാരായ ജി. സുധാകരന്‍, സി. രവീന്ദ്രനാഥ്, എം.എല്‍.എ.മാരായ ബി.ഡി. ദേവസ്യ, കെ. രാജന്‍, പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധന റാവു, മുന്‍സിപ്പാലിറ്റി ഭാരവാഹികള്‍, നാഷണല്‍ ഹൈവേ അതോറിറ്റി, നിര്‍മ്മാണ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button