
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ സ്കൂള്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്. ആന്ധ്രയിലെ ഗുണ്ടൂരിലാണ് സംഭവം. 50ലേറെ കുട്ടികളുമായിപ്പോയ ബസാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. സംഭവത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് കുട്ടികളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വാഹനത്തിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നാണ് പോലീസ് നല്കുന്ന വിവരം.
Post Your Comments