പമ്പ: പ്രളയത്തെ തുടര്‍ന്ന് പമ്പയില്‍ അടിഞ്ഞ് കൂടിയ മണല്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍മ്മാണ ആവശ്യത്തിനുള്ളത് കൈമാറിയ ശേഷം അവശേഷിക്കുന്ന മണല്‍ ലേലം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. വനംവകുപ്പാണ് നടപടി തുടങ്ങിയിരിക്കുന്നത്.
പമ്പാ പുനരുദ്ധാരണ പ്രവര്‍ത്തനം ഏറ്റെടുത്ത ടാറ്റാ ഗ്രൂപ്പ് ത്രിവേണിയിലും പരിസരങ്ങളിലും അടിഞ്ഞുകൂടിയ മണല്‍ പമ്പ ചക്കുപാലത്തെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് താത്കാലികമായി കൂട്ടിയിട്ടിരിക്കുകയാണ്. വനം, ദേവസ്വം വകുപ്പുകള്‍ തമ്മിലുളള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു പമ്പയില്‍ അടിഞ്ഞ് കൂടിയ മണല്‍ നീക്കുന്നത് വൈകിയത്. മണല്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിതല ചര്‍ച്ച നടത്തിയാണ് ധാരണയിലെത്തിയത്. ദേവസ്വം ബോര്‍ഡിന് നിലക്കലിലും പമ്പയിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര മണല്‍ ആവശ്യമുണ്ടെന്ന് ഉടന്‍ വനം വകുപ്പിനെ അറിയിക്കും. നദിതീരത്ത് നാല് കിലോമീറ്റര്‍ ചുറ്റളവില്‍ എകദേശം നാല് കോടിയോളം രൂപ വിലമതിക്കുന്ന മണല്‍ അടിഞ്ഞെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments