Latest NewsCinemaMollywoodEntertainment

മാമാങ്കം സിനിമാ വിവാദം; പ്രതികരണവുമായി റസൂല്‍ പൂക്കുട്ടി

മാമാങ്കത്തെ ചുറ്റിപ്പറ്റി നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ഓസ്‌ക്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ട്വിറ്ററിലൂടെയാണ് റസൂല്‍ പൂക്കുട്ടി തന്റെ പ്രതികരണം അറിയിച്ചത്. മലയാള സിനിമയെ സമ്പുഷ്ടമാക്കുന്ന ഇത്തരം ക്രിയാത്മക കൂട്ടായ്മക്ക് ഈ വിവാദം വലിയ നാണക്കേടാണെന്നാണ് റസൂല്‍ പൂക്കുട്ടി ട്വിറ്ററില്‍ പ്രതികരിച്ചത്. 2018ല്‍ താന്‍ തിരക്കഥ വായിച്ചതാണെന്നും മലയാള സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്ന എല്ലാം ആ തിരക്കഥയിലുണ്ടായിരുന്നെന്നും റസൂല്‍ പൂക്കുട്ടി പറയുന്നു. ഇത്തരം വിവാദങ്ങള്‍ വളരെ കഷ്ടമാണ് എന്ന് പറഞ്ഞാണ് പൂക്കുട്ടി ട്വീറ്റ് അവസാനിപ്പിക്കുന്നത്.

മമ്മൂട്ടി ചിത്രമായ മാമാങ്കത്തില്‍ നിന്നും നടന്‍ ധ്രുവനെ മാറ്റിയതായുള്ള വാര്‍ത്തയില്‍ നിന്നാണ് സിനിമയെക്കുറിച്ചുള്ള വിവാദങ്ങള്‍ ആരംഭിക്കുന്നത്. ശേഷം സംവിധായകന്‍ സജീവ് പിള്ളയെയും ആദ്യ ഷെഡ്യൂളിലെ ഭൂരിഭാഗം പേരെയും മാറ്റിയതായി വാര്‍ത്ത വന്നു. പലരും സിനിമാ സംഘടനകളെ ബന്ധപ്പെട്ടെങ്കിലും ആരും തന്നെ പ്രശ്‌നം വേണ്ട രീതിയില്‍ പരിഹരിച്ചില്ല. അതിന് ശേഷമാണ് സംവിധായകനായ സജീവ് പിള്ളയെ കായികമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് സംവിധായകന്‍ തന്നെ പറയുന്നത്. ഇതിനെ തുടര്‍ന്ന് പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും സജീവ് പിള്ള പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് കണ്ണൂരില്‍ ആരംഭിച്ച ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂളില്‍ നിന്ന് സജീവ് പിള്ളയെ മാറ്റുകയും സംവിധായകന്‍ പദ്മകുമാറിനെ ഏല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു.മൂന്നാം ഷെഡ്യൂള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹത്തെ സംവിധായക പദവിയില്‍ നിന്നും ഒഴിവാക്കിയതായി അറിയിച്ചുകൊണ്ടുള്ള നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയുടെ കത്ത് ലഭിക്കുന്നത്. ആദ്യ രണ്ട് ഷെഡ്യൂളും സംവിധാനം ചെയ്ത സജീവിനെ മൂന്നാം ഷെഡ്യൂളില്‍ നിന്നും മാറ്റിയത് എന്താണെന്ന കാര്യത്തില്‍ ഇത് വരെ വ്യക്തത വന്നിട്ടില്ല. ഹിന്ദു ബിംബങ്ങള്‍ സിനിമയില്‍ കൂടുതലായി ഉള്‍പ്പെടുത്തണമെന്ന നിര്‍മ്മാതാവിന്റെ ആവശ്യം സംവിധായകന്‍ അംഗീകരിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button