KeralaNews

നജീബ് കാന്തപുരത്തിനെതിരായ കേസ് പിന്‍വലിക്കണമെന്ന് കുഞ്ഞാലിക്കുട്ടി

 

കോഴിക്കോട്: യൂത്ത്ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരത്തിനെതിരെ 153 വകുപ്പ് ചുമത്തി എടുത്ത കേസ് പിന്‍വലിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. രാഷ്ട്രീയ വിമര്‍ശനങ്ങളെ വര്‍ഗ്ഗീയതയായും കലാപാഹ്വാനമായും ചിത്രീകരിക്കുന്നത് ജനാധിപത്യ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കില്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനങ്ങളുടെ പേരില്‍ കേസ് എടുക്കുകയാണെങ്കില്‍ ആയിരക്കണക്കിന് പരാതികള്‍ ഇപ്പോഴും നടപടിയില്ലാതെ കിടക്കുകയാണ്. ഇത്തരം നടപടികള്‍ സമാധാന അന്തരീക്ഷം ഉറപ്പാക്കാന്‍ ബാധ്യതയുള്ള പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവാന്‍ പാടില്ല. കലാപത്തിനും അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കുന്നവര്‍ക്കെതിരെ നടപടി എടുക്കാതെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം നീക്കങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button