റിയാദ്:സൗദി വ്യവസായ വികസന ചരിത്രത്തിലെ പുതിയ പദ്ധതികളുടെ പ്രഖ്യാപനം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് നടത്തും. സൗദി വിഷന്‍ 2030ന്റെ ഭാഗമായി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുന്ന വ്യവസായ വികസനമാണ് കിരീടാവകാശി പ്രഖ്യാപിക്കുക.1.6 ട്രില്യന്‍ റിയാലിന്റെ പദ്ധതിയുടെ തുടക്കം എന്ന നിലക്ക് 100 ബില്യന്‍ റിയാലിന്റെ കരാറുകള്‍ ഇന്ന് ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ അഞ്ച് വിമാനത്താവളങ്ങള്‍, 2000 റെയില്‍വേ എന്നിവ വികസന പദ്ധതിയുടെ ഭാഗമായിരിക്കും. സൗദി വിഷന്‍ 2030 ലക്ഷ്യമാക്കുന്ന, പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുക, സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കുക എന്നതും വ്യവസായ വികസനത്തിന്റെ ലക്ഷ്യമാണ്. ചെറുകിട പദ്ധതികള്‍ക്കും വികസനത്തില്‍ അര്‍ഹമായ അവസരം അനുവദിക്കും.
ഊര്‍ജ്ജം, മിനറല്‍, വ്യവസായം, ലോജിസ്റ്റിക്സ് എന്നീ മേഖലയിലാണ് 70 ബില്യന്‍ റിയാല്‍ പദ്ധതികളെന്ന് ഊര്‍ജ്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഗതാഗത രംഗത്ത് 50 ബില്യന്‍ റിയാല്‍ പദ്ധതി നടപ്പാക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഗതാഗത മന്ത്രി ഡോ. നബീല്‍ അല്‍ ആമൂദി വ്യക്തമാക്കി.അതോടൊപ്പം സ്വദേശ, വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനും പദ്ധതിയിട്ടുണ്ട്. വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ പദ്ധതി പ്രഖ്യാപന പരിപാടിയില്‍ പെങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments