അബുദാബി: പുതിയ വിദ്യാഭ്യാസപദ്ധതിയുമായി യുഎഇ ഒരുങ്ങുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം അധ്യക്ഷതവഹിച്ച മന്ത്രിസഭായോഗത്തിലാണ് വിദ്യാഭ്യാസപദ്ധതിയായ ‘ഇമറാത്തി സ്‌കൂളി’നെക്കുറിച്ച് വിശദീകരിച്ചത്.
വിവിധ തലങ്ങളില്‍ മികവുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ എണ്ണൂറോളം സ്വകാര്യ, പൊതുസ്‌കൂളുകളില്‍ പുതിയ പദ്ധതി നടപ്പിലാക്കും. കണക്ക്, ശാസ്ത്രം, ഭാഷ എന്നീ വിഷയങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുക. അടുത്ത ആറ് വര്‍ഷത്തേക്ക് പദ്ധതിക്കായി അഞ്ച് ബില്യണ്‍ ദിര്‍ഹമാണ് വകയിരുത്തിയിരിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ചികിത്സയും സുരക്ഷയും ഉറപ്പാക്കുന്ന നിയമത്തിനും മന്ത്രിസഭായോഗത്തില്‍ അംഗീകാരം നല്‍കി.
Post Your Comments