KeralaLatest NewsNews

വയനാട് ജില്ലയില്‍ കുരങ്ങുപനി പടരുന്നു; മൂന്ന് പേര്‍ കൂടി ലക്ഷണങ്ങളോടെ ആശുപത്രിയില്‍

വയനാട് ജില്ലയില്‍ കുരങ്ങുപനി പകരുന്നു. മൂന്ന് പേര്‍ കൂടി ലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തി. നിലവില്‍ ജില്ലയില്‍ രണ്ടു പേര്‍ക്കാണ് പനി സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരുടെ നില തൃപ്തികരമാണ്. പുതിയതായി ആശുപത്രിയില്‍ പ്രവേശിച്ചവരുടെ പരിശോധന ഫലം അടുത്ത ദിവസം ലഭിക്കും.

സ്ഥിതി നിയന്ത്രണവിധേയമാണെന്നും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ബൈരക്കുപ്പ മുള്ളന്‍കൊല്ലി എന്നിവിടങ്ങളില്‍ നിന്നാണ് മൂന്ന് പേര്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ മാനന്തവാടി ജില്ലാശുപത്രിയില്‍ ചികിത്സ തേടിയെത്തിയത് .ഇവരുടെ പരിശോധന ഫലം നാളെ ലഭിക്കും. പുണെ വൈറോളജി ലാബിലേക്കയച്ച സാമ്പിളുകളുടെ ഫലം ലഭ്യമായിട്ടില്ല. സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കുരങ്ങു പനി റിപ്പോര്‍ട്ട് ചെയ്ത മേഖലകളിലെ വീടുകള്‍ കയറിയുള്ള പനി സര്‍വെയും ബോധവല്‍ക്കരണവും നടക്കുന്നുണ്ട്. കൂടാതെ വനാതിര്‍ത്തിയിലുള്ളവര്‍ക്ക് സംരക്ഷണക്കിറ്റും വിതരണം ചെയ്യുന്നുണ്ട്. ജില്ലയില്‍ രോഗം സ്ഥിരീകരിച്ചതിനു ശേഷം വിവിധയിടങ്ങളില്‍ ഇതുവരെ പത്ത് കുരങ്ങന്‍മ്മാരെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button