ലിമ: വിവാഹസല്‍ക്കാരത്തിനിടെ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ 15 പേര് മരിച്ചു.അപകടത്തിൽ 34ഓളം പേര്‍ക്ക് പരിക്കേറ്റു. തെക്ക്കിഴക്കന്‍ പെറുവിലെ അല്‍ഹബ്ര ഹോട്ടലില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ഉരുള്‍പ്പൊട്ടലില്‍ കുന്നിടിഞ്ഞ് ഹോട്ടലിന്റെ ചുമരിലേക്ക് വീഴുകയായിരുന്നുവെന്ന് പെറുവിലെ നഗരമായ അബാന്കായിലെ മേയര്‍ എവരീസ്തോ റമോഷ് പറഞ്ഞു.
അപകടത്തില്‍ 11 സ്ത്രീകളും നാല് പുരുഷന്മാരുമാണ് മരിച്ചത്. നവവധുവും വരനും തലനാരിഴയ്കാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച നടന്ന വിവാഹസല്‍ക്കാരത്തില്‍ നൂറോളം അതിഥികളെ ക്ഷണിച്ചിരുന്നതായാണ് വിവരം. അഗ്നിസുരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി അപകടത്തില്‍ മണ്ണിനടിയില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ആളുകളെ രക്ഷപ്പെടുത്തുന്നതിനായി പ്രദേശവാസികളും ഇവര്‍ക്കൊപ്പം ചേര്‍ന്നു. അപകടത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
Post Your Comments