കേരള സര്‍ക്കാരിന്റെ റെസ്‌പോന്‍സിബിള്‍ ടൂറിസം മിഷനില്‍ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ (എന്‍വയോണ്‍മെന്റല്‍) 01, ഡിസ്ട്രിക്‌ട് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ 04, എക്‌സിക്യൂട്ടീവ് അസി. 01 എന്നീ തസ്തികകളിലാണ് ഒഴിവ്.
മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ യോഗ്യത ഇക്കണോമിക്‌സ്/സോഷ്യല്‍ സയന്‍സ്/ടൂറിസം/ഗാന്ധിയന്‍ സ്റ്റഡീസ്/റൂറല്‍ ഡവലപ്‌മെന്റ്/സോഷ്യല്‍ വര്‍ക്ക്/എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്നിവയിലേതെങ്കിലുമൊന്നില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം നേടിയിരിക്കണം, ഉത്തരവാദിത്ത ടൂറിസം/സാമൂഹ്യശാക്തീകരണം/സാമ്ബത്തിക വികസനപ്രോജക്ടുകളില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ഈ വിഭാഗത്തിലേക്കുളള ഉയര്‍ന്ന പ്രായം 50 ആണ് കണക്കാക്കുന്നത്. ഇനി ഡിസ്ട്രിക്‌ട് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വിഭാഗത്തിലെ തസ്തികകളിലെ ഒഴിവില്‍ യോഗ്യതരായവര്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം, ഉത്തരവാദിത്ത ടൂറിസത്തില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കില്‍ ഇക്കണോമിക്‌സ്/ഹിസ്റ്ററി/ ടൂറിസം/ ഗാന്ധിയന്‍ സ്റ്റഡീസ്/റൂറല്‍ ഡവലപ്‌മെന്റ്/സോഷ്യല്‍ വര്‍ക്ക്/പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം, സാമൂഹ്യശാക്തീകരണത്തില്‍ ഒരുവര്‍ഷത്തെ പരിചയം എന്നിവ ഉണ്ടായിരിക്കണം. ഈ തസ്തികയിലേക്കുളള ഉയര്‍ന്ന പ്രായം 50 ആണ് കണക്കാക്കുന്നത്.
മാത്രമല്ല, എക്‌സിക്യൂട്ടീവ് അസി. ഒരൊഴിവ് കണക്കാക്കുന്നു. ഇതിലേക്കുളള യോഗ്യത 60 ശതമാനം മാര്‍ക്കോടെ എംഎ ടൂറിസം മാനേജ്‌മെന്റ്/എംടിഎ/എംഎസ്ഡബ്ല്യുയും, തൊഴില്‍ പരിചയം അഭികാമ്യവും നിര്‍ബന്ധമാണ്. അതോടൊപ്പം ഉയര്‍ന്ന പ്രായം 50 ആണ്.
ഫെബ്രുവരി 11 വൈകിട്ട് അഞ്ചിനകം അപേക്ഷിക്കുക.
വിശദവിവരത്തിന് :keralatourism
Post Your Comments