ബംഗളൂരു : വീണ്ടും എച്ച് 1 എന്‍ 1 ഭീതിയിലേക്ക് നഗരം കഴിഞ്ഞ ജനുവരി 25 വരെയുള്ള കണക്ക് അനുസരിച്ച് കോര്‍പറേഷന്‍ പരിധിയില്‍ 25 പേരും അര്‍ബനില്‍ 31 പേരും ചികില്‍സ തേടി. സംസ്ഥാനത്ത് 152 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ദക്ഷിണ കന്നഡ ജില്ലയില്‍ 18 പേര്‍ക്കും ശിവമൊഗ്ഗ യില്‍ 10 പേര്‍ക്കും മൈസൂരുവില്‍ 15 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
പൊതു ജനങ്ങള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കി എന്നാല്‍ ഭയപ്പെടേണ്ടതില്ല എന്നും അറിയിച്ചു.
കാലാവസ്ഥയില്‍ ഉണ്ടായ വലിയ വ്യതിയാനവും മറ്റു രോഗ ബാധിത ‘ജില്ലയിലെ ആളുകളുമായി ഉള്ള സമ്പര്‍ക്കവുമാണ് നഗരത്തില്‍ രോഗം പടരാന്‍ കാരണം എന്ന് നിരീക്ഷിക്കപ്പെടുന്നു.
ഒക്ടോബര്‍, നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ രോഗം ബാധിച്ചവരുടെ എണ്ണം കൂട്ടിയിരുന്നു, പിന്നീട് നേരിയ കുറവ് രേഖപ്പെടുത്തി.
പുറങ്ങിറമ്പോള്‍ മാസ്‌കുകള്‍ ഉപയോഗിക്കുക, സോപ്പുപയോഗിക്കുക, മറ്റുള്ളവരെ സ്പര്‍ശിക്കുന്നത് പരാമാവധി ഒഴിവാക്കുക, പൊതുസ്ഥലങ്ങളില്‍ തുപ്പാതിരിക്കുക തുടങ്ങിയവയാണ് രോഗം ബാധിക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട പ്രധാന മുന്‍കരുതലുകള്‍.
Post Your Comments