ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ കോണ്‍സ്റ്റബിള്‍ (ട്രേഡ്സ്മാന്‍) തസ്തികയിലെ 1763 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോണ്‍സ്റ്റബിള്‍ ട്രേഡിലെ രണ്ട് ഒഴിവുകളിലേക്ക് സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. മറ്റെല്ലാ ട്രേഡുകളിലും പുരുഷന്‍മാര്‍ക്ക് മാത്രമാണ് അവസരം.
ഒഴിവുകള്‍ നിലവില്‍ താത്കാലിമാണെങ്കിലും പിന്നീട് സ്ഥിരപ്പെടാം. ശാരീരികക്ഷമതാപരിശോധന, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
പ്രായം: 01.08.2019-ന് 18-23 വയസ്സ്. (സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും). ശമ്പളം: 21,700-69,100 രൂപ.
യോഗ്യത: 1.എസ്.എസ്.എല്‍.സി./തത്തുല്യം.
ബന്ധപ്പെട്ട ട്രേഡില്‍ രണ്ടുവര്‍ഷ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഐ.ടി.ഐ./ വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഒരുവര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സും ഒരുവര്‍ഷ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ അതത് ട്രേഡിലോ ബന്ധപ്പെട്ട ട്രേഡിലോ ഉള്ള രണ്ടുവര്‍ഷ ഐ.ടി.ഐ. ഡിപ്ലോമ.
എഴുത്തുപരീക്ഷയുടെ സിലബസ് ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ www.bsf.nic.in നല്‍കിയ വിജ്ഞാപനത്തില്‍ ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: www.bsf.nic.in എന്ന വെബ്സൈറ്റില്‍ വിശദമായ വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ഇതേ വെബ്സൈറ്റില്‍ ലഭ്യമായിട്ടുള്ള അപേക്ഷാഫോമിന്റെയും അഡ്മിറ്റ് കാര്‍ഡിന്റെയും മാതൃക ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് എ4 സൈസ് പേപ്പറില്‍ തയ്യാറാക്കി പൂരിപ്പിച്ച് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അയക്കണം.
അപേക്ഷാഫീസ് അടക്കേണ്ടത് സംബന്ധിച്ച വിവരങ്ങളും അപേക്ഷ അയക്കേണ്ട വിലാസവും വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. ബി.എസ്.എഫ്. വെബ്സൈറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളില്‍ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ.
Post Your Comments