ഈ വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പിലേക്കാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. ആര് ജയിക്കും ആര് ഭരിക്കും എന്നത് കാത്തിരുന്ന്
കാണണം. ബിജെപിയെ സംബന്ധിച്ചിടത്തോളം ഉഭരണം നിലനിര്‍ത്തുകയെന്നത്
ഏറെ ശ്രമകരമാണ്. വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പ് ബിജെപിയെയും കോണ്‍ഗ്രസിനെയും സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമാണ്. നിലവില്‍ ഉത്തരാഖണ്ഡിന്റെ ഭരണം ബി.ജെ.പിയുടെ കൈകളിലാണ്.
2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അഞ്ചിടത്തും വിജയം ബി.ജെ.പിക്കായിരുന്നു. 2009ല്‍ കോണ്‍ഗ്രസിനെ തുണച്ചു. തെഹ്‌രി ഗഡ്‌വാള്‍, ഗഡ്‌വാള്‍, അല്‍മോറ, നൈനിത്താന്‍- ഉദ്ദംസിങ് നഗര്‍, ഹരിദ്വാര്‍ എന്നിവയാണ് ലോക്‌സഭാ മണ്ഡലങ്ങള്‍. കോണ്‍ഗ്രസും ബിജെപിയും മാറിമാറിയാണ് അധികാരത്തില്‍ വന്നത്. 2012ല്‍ കോണ്‍ഗ്രസിനാണ് വിജയമെങ്കില്‍ 2017ല്‍ ബി.ജെ.പി മന്ത്രിസഭയാണ് അധികാരത്തിലെത്തിയത്. 2012ല്‍ കേവലം ഒരു സീറ്റാണ് ബി.ജെ.പിയേക്കാള്‍ അധികമായി കോണ്‍ഗ്രസ് സ്വന്തമാക്കിയത്. കോണ്‍ഗ്രസിന് 32ഉം ബി.ജെ.പിക്ക് 31ഉം. സ്വതന്ത്രരുടെയും ബി.എസ്.പിയുടെയും സഹായത്തോടെയാണ് അന്ന് കോണ്‍ഗ്രസ് സര്‍ക്കാറുണ്ടാക്കിയത്. എന്നാല്‍ 2014ലെ തെരഞ്ഞെടുപ്പ് സാഹചര്യമല്ല ഇന്നത്തേത്. അതുകൊണ്ടുതന്നെ പോരാട്ടം ശക്തമായിരിക്കും. അഴിമതി, വിലക്കയറ്റം, പ്രകൃതിക്ഷോഭം, അനധികൃത ഖനി ഇടപാട് എല്ലാം സംസ്ഥാനത്ത് വിഷയമാകുന്നുണ്ട്. ഇതിനുപുറമെ നോട്ട് നിരോധനവും അഴിമതി ആരോപണവും ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആയുധമാണ്.
Post Your Comments