ന്യൂഡല്‍ഹി : താജ്‍മഹല്‍ നിര്‍മ്മിച്ചത് മുസ്ലീങ്ങളല്ല, അതൊരു ശിവക്ഷേത്രമായിരുന്നെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ആനന്ദ കുമാര്‍ ഹെഗ്‍ഡെ. താജ്‍മഹല്‍ നിര്‍മ്മിച്ചത് മുസ്ലീങ്ങളല്ലെന്നത് ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. ഷാജഹാന്‍ തന്റെ ആത്മകഥയില്‍ ഇതിനേക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നുമാണ് ബിജെപി നേതാവിന്‍റെ വാദം.
ഷാജഹാന്‍ തന്റെ ആത്മകഥയില്‍ താജ്മഹല്‍ പണിത സ്ഥലം ജയസിംഹ രാജാവിന്റെ പക്കല്‍ നിന്ന് വാങ്ങിച്ചെന്ന് പറയുന്നുണ്ട്. പരമതീര്‍ത്ഥ രാജാവാണ് ഈ ശിവ ക്ഷേത്രം പണിതത്. തേജോ മഹാലയ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ക്ഷേത്രം പിന്നീട് താജ് മഹല്‍ എന്നായി മാറുകയായിരുന്നുവെന്നാണ് ഹെഗ്ഡെ പറഞ്ഞത്.
നമ്മള്‍ ഉറങ്ങുകയാണെങ്കില്‍, നമ്മുടെ വീടുകള്‍ ഉള്‍പ്പടെ മസ്ജിദ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെടും. ഭാവിയില്‍ ശ്രീരാമനെ ജഹന്‍പാന എന്നും സീതയെ ബീബി എന്നും വിളിക്കേണ്ടിവരുമെന്നും ഹെഗ്ഡെ കൂട്ടിച്ചേര്‍ത്തു.
Post Your Comments