ന്യൂഡല്‍ഹി : 2019-20 വര്‍ഷത്തെ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. ജൂനിയര്‍ എന്‍ജിനീയര്‍, കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍, ഹയര്‍ സെക്കണ്ടറി ലെവല്‍ പരീക്ഷ, ഡല്‍ഹി പോലീസ്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് ഉള്‍പ്പെടെയുള്ള പരീക്ഷകളുടെ തീയതികളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ(2018)യുടെ ആദ്യഘട്ടം ജൂണ്‍ നാല് മുതല്‍ 19 വരെയും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 13 വരെയും മൂന്നാം ഘട്ടം ഡിസംബര്‍ 29നും നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://ssc.nic.in/ സന്ദര്‍ശിക്കുക
Post Your Comments