തിരുവനന്തപുരം: പിഎസ് സി പരീക്ഷക്ക് ചോദിച്ചതിലെ 80 ശതമാനം ചോദ്യങ്ങളും സ്വകാര്യ സ്ഥാപനം തയ്യാറാക്കിയ റാങ്ക് ഫയലിലേതാണെന്ന ആരോപണവുമായി ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ ഈ കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും പരീക്ഷ റദ്ദാക്കണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. പി എസ് സിയുടെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പരീക്ഷയില്‍ 80 ശതമാനം ചോദ്യങ്ങളും സ്വകാര്യ സ്ഥാപനത്തിന്‍റെ റാങ്ക് ഫയലില്‍ നിന്നാണ് വന്നിരുന്നതെന്നാണ് ഇവര്‍ പരാതിയില്‍ ആരോപിക്കുന്നത് .
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു പരീക്ഷ. മൂന്ന് കേന്ദ്രങ്ങളിലായി 1095 പേര്‍ പരീക്ഷ എഴുതിയയിരുന്നു.
പരീക്ഷയില്‍ വന്ന 80 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ യൂണിവേഴ്സല്‍ മള്‍ട്ടിപ്പിള്‍ ചോയ്സ് ക്വസ്റ്റ്യന്‍ ഫോര്‍ ജൂഡീഷ്യല്‍ സര്‍വ്വീസ് എന്ന സ്ഥാപനത്തിന്‍റെ റാങ്ക് ഫയലില്‍ നിന്നുള്ളതാണെന്നാണ് പരാതി. ചോദ്യങ്ങളും ഓപ്ഷനുകളും സമാനമാണ്.
പരീക്ഷ സംബന്ധിച്ച പരാതി ഉടന്‍ പിഎസ് സിക്ക് നല്‍കുമെന്നാണ് ഉദ്ധ്യോഗാര്‍ത്ഥികള്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. അതേ സമയം ഇത് സംബന്ധിയായ പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നും പരാതി കിട്ടിയാല്‍ ഈ കാര്യത്തില്‍ വിശദമായ പരിശോധന നടത്തുമെന്നും ചെയര്‍മാന്‍ എം കെ സക്കീര്‍ ഒരു പ്രദേശിക മലയാളം വാര്‍ത്ത ചാനലിനോട് പ്രതികരിച്ചു.
Post Your Comments