യുപിയില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനൊരുങ്ങുന്ന പ്രിയങ്ക ഗാന്ധി പ്രയാഗ്രാജിലെ കുംഭമേളയ്ക്കെത്തുമെന്ന് റിപ്പോര്‍ട്ട്. അടുത്തമാസം എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് തന്നെ പ്രിയങ്ക കുംഭമേളയ്ക്കെത്തുമെന്നാണ് സൂചന. ഫെബ്രുവരി നാലിനാണ് മൗനി അമാവാസി ദിനം. അന്ന് സഹോദരന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക രണ്ടാം ഷാഹിസ്നാനത്തില്‍ പങ്കെടുക്കും. എന്തെങ്കിലും സാഹചര്യത്തില്‍ നാലിന് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഫെബ്രുവരി പത്തിന്റെ വസന്തപഞ്ചമി ദിനത്തില്‍ നടക്കുന്ന മൂന്നാം ഷാഹി സ്നാനത്തില്‍ പങ്കെടുത്തേക്കും. ഇതിന് ശേഷമേ അവര്‍ സംഘടനാചുമതല ഏല്‍ക്കുകയുള്ളു എന്നാണ് അറിയുന്നത്.
ലഖ്നൗവില്‍ രാഹുലിനൊപ്പം വാര്‍ത്താസമ്മേളനം നടത്തിയാകും പ്രിയങ്ക രാഷ്ട്രീയപ്രവേശം നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് കൈവരിച്ച നേട്ടത്തിന്റെ പശ്ചാത്തലത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിന് പ്രിയങ്കയുടെ സജീവ രാഷ്ട്രീയപ്രവേശം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കിഴക്കന്‍ യുപിയുടെ ചുമതലയാണ് നിലവില്‍ പ്രിയങ്കക്ക് ഉള്ളത്. യുപിയില്‍ കോണ്‍ഗ്രസിന്റെ വേര് ഉറപ്പിക്കാന്‍ കഴിഞ്ഞാല്‍ കേന്ദ്രത്തിലെ അധികാരം തിരിച്ചുപിടിക്കാമെന്ന ഉറപ്പിലാണ് കോണ്‍ഗ്രസ് നേതൃത്വം.
Post Your Comments