KeralaLatest News

അടിച്ചമര്‍ത്തലിനെതിരെ നടന്ന പോരാട്ടത്തിന്റെയും ധീരതയുടെയും പ്രതീകങ്ങളാണ് തെയ്യങ്ങള്‍- പിണറായി വിജയന്‍

കണ്ണൂര്‍ : ചരിത്രത്തില്‍നിന്നും സംസ്‌കാരത്തില്‍നിന്നും ഉണര്‍ന്നുവന്ന കഥാപാത്രങ്ങളാണ് തെയ്യങ്ങളായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിച്ചമര്‍ത്തലിന്റെ കാലത്ത് അതിനെതിരായി നടന്ന പോരാട്ടത്തിന്റെ, ധീരതയുടെ പ്രതീകങ്ങളാണ് തെയ്യങ്ങള്‍. വീരോചിതമായി ജീവിച്ചവരോട് സമൂഹത്തിന് എന്നും വലിയ ആരാധന ഉണ്ടായിട്ടുണ്ട്.

അത്തരം കഥാപാത്രങ്ങളെ ദൈവങ്ങള്‍ക്കൊപ്പം പ്രതിഷ്ഠിക്കാന്‍ സമൂഹം സന്നദ്ധമായിട്ടുണ്ട്. നമ്മുടെ നാട്ടില്‍ത്തന്നെ ജീവിച്ചുമരിച്ചവര്‍ ഇത്തരം കലാരൂപങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളായി ഉയര്‍ന്നുവന്നിട്ടുണ്ട്. കലാപത്തിന്റെ കനല്‍ നീറിനില്‍ക്കുന്ന കലാരൂപങ്ങളാണ് തെയ്യങ്ങള്‍. നീതി നിഷേധിക്കുന്ന വ്യവസ്ഥിതിക്കെതിരായ പോരാട്ടത്തിന്റെ കനല്‍ ജ്വലിപ്പിച്ചുനിര്‍ത്താന്‍ കഴിയുന്നു എന്നതു തന്നെയാണ് തെയ്യത്തിന്റെ സമകാലീന പ്രസക്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധര്‍മ്മടം പഞ്ചായത്തില്‍ ടൂറിസം വകുപ്പ് മൂന്ന് കോടി 65 ലക്ഷം രൂപ ചെലവില്‍ പണി കഴിപ്പിച്ച അണ്ടല്ലൂര്‍ കാവ് തീര്‍ഥാടന സമുച്ചയം, തെയ്യം പ്രദര്‍ശന വ്യാഖ്യാന കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button