95 വയസുള്ള ധരം പാല്‍ ഗുലാട്ടി പദ്മഭൂഷണ്‍ അവാര്‍ഡ് ജേതാക്കളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. 2000 കോടിയിലധികം ആസ്തിയുള്ള മഹാശയ ഡി ഹട്ടി ( എം ഡി എച്ച് ) ഗ്രൂപ്പിന്റെ സി ഇ ഓ ആണ് അദ്ദേഹം.
വ്യവസായ മേഖലയില്‍ ഇത്തവണ ഈ പുരസ്‌കാരത്തിന് അര്‍ഹനായ ഇദ്ദേഹം ഒരുപക്ഷെ നമുക്കു സുപരിചിതനാവുന്നത് പരസ്യചിത്രങ്ങളിലൂടെ ആയിരിക്കും. ചുവന്ന തലപ്പാവും നരച്ച കൊമ്പന്‍ മീശയും ഗുലാട്ടിയെ വ്യത്യസ്തനാക്കുന്നു. പേരകുട്ടികളെ അനുഗ്രഹിച്ചും അവരോടൊത്തു കളിച്ചും എല്ലാവര്‍ക്കും പ്രിയങ്കരനായ പരസ്യ മുത്തശ്ശനാണ് ഗുലാട്ടി. ലോകത്തിലെ താനെ പ്രായമായ പരസ്യാഭിനേതാവായിരിക്കും അദ്ദേഹം.
പുരസ്‌കാര വാര്‍ത്തക്ക് പിന്നാലെ എല്ലാവരുടെയും ആശംസകള്‍ സ്വീകരിക്കുന്ന തിരക്കിലാണ് ‘മഹാശയജി’. പുറത്തിറങ്ങുബോള്‍ തനിക്കു ലഭിക്കുന്ന ശ്രദ്ധയില്‍ സന്തുഷ്ടനാണ് അദ്ദേഹം. ഈ പ്രായത്തിലും താന്‍ സ്നേഹത്തിനടിമയാണെന്നു പറയുമ്പോള്‍ കണ്ണില്‍ കുസൃതിനിറയുന്ന ഒരു ചിരി വിരിയുന്നു. തെരുവില്‍ നിന്ന് തുടങ്ങി 25 കോടിയോളം ആസ്തിവരുന്ന നിലയിലേക്ക് ഉയര്‍ന്ന ഒരസാമാന്യ കഥയാണ് ഗുലാട്ടി പങ്കുവയ്ക്കുന്നത്.
1923 ല്‍ പാകിസ്താനിലെ സിലക്കോട്ടില്‍ ജനിച്ച അദ്ദേഹം വിഭജനത്തിനു ശേഷം ഇന്ത്യയിലേക്കു കുടിയേറി. ആദ്യകാലങ്ങളില്‍ കുതിരവണ്ടി തള്ളി ജീവനോപാധി കണ്ടെത്തിയ ഇദ്ദേഹം പിന്നീട കരോള്‍ ബാഗിലെ അജ്മല്‍ ഖാന്‍ റോഡില്‍ ഒരു സുഗന്ധവ്യഞ്ജന കട ആരംഭിക്കുകയായിരുന്നു . പതിയെപ്പതിയെ വിജയവഴിയിലേക്കു എത്തിയ ഇദ്ദേഹം ഇന്ന് രാജ്യത്തിന് അകത്തും പുറത്തുമായി 18 ഓളം ഫാക്ടറികളുടെ ഉടമയാണ്. 62 ഓളം ഉത്പന്നങ്ങളുള്ള കമ്പനി ഉത്തരേന്ത്യയിലെ മാര്‍ക്കറ്റിന്റെ 80 ശതമാനം കൈയടക്കി വച്ചിരിക്കുന്നു. തന്റെ സാമ്രാജ്യത്തിന്റെ വളര്‍ച്ചയില്‍ തന്റെ 7 മകളുടെയും പിന്തുണ ഉണ്ടെന്നു അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. 2 മാസത്തിനുളില്‍ 96 വയസ്സുതികയുന്ന അദ്ദേഹം എന്നും ഏതെങ്കിലുമൊരു ഫാക്ടറിയില്‍ സന്ദര്‍ശനം നടത്തും.
ചിട്ടയായ ഭക്ഷണരീതി പിന്തുടരുന്ന ഗുലാട്ടി താനിപ്പോഴും ചെറുപ്പമാണെന്നു കൂട്ടിച്ചേര്‍ക്കുന്നു. വെളുപ്പിനെ 4 മണിക് തുടങ്ങുന്നു അദ്ദേഹത്തിന്റെ ഒരു ദിനം. യോഗയ്ക്കും പ്രഭാതഭക്ഷണത്തിനും ശേഷം വാട്സ് ആപ് നോക്കുവാനും വാര്‍ത്തകള്‍ അറിയുവാനും സമയം ചിലവിടുന്നു. ലിമേലൈറ്റിനെ ഇപ്പോഴും സ്നേഹിക്കുന്നു ഇദ്ദേഹം. അവിചാരിതമായാണ് സ്വന്തം കമ്പനിയുടെ പരസ്യത്തില്‍ വേഷമിടുന്നത്. അതിനുശേഷം തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഡല്‍ഹിയിലെ കൃതി നഗറിലെ എം ഡി എച് ഹൗസിന്റെ ചുവരുകള്‍ നിറയെ ഗുലാട്ടിച്ചിത്രങ്ങളുടെ നിരയാണ് . അതെ അജയമായ ഈ പ്രസരിപ്പിനു മാറ്റുകൂട്ടുന്നു പദ്മ അവാര്‍ഡ് .
Post Your Comments