KeralaNattuvarthaLatest News

മുണ്ടേരി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു

കണ്ണൂര്‍ : മുണ്ടേരി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ പ്രഖ്യാപിച്ചു. ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി ടീച്ചർ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ലാ പഞ്ചായത്തംഗം കെ. മഹിജ എന്നിവർ വിശിഷ്ടാതിഥികളായി. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് റിപ്പോർട്ട് അവതരിപ്പിച്ചു.

മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. പങ്കജാക്ഷൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്തംഗം പി.സി അഹമ്മദ് കുട്ടി, മുണ്ടേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ആർ.കെ. പത്മനാഭൻ, ബ്ലോക്ക് പഞ്ചായത്തംഗം പത്മിനി ടീച്ചർ, വാർഡ് മെംബർ കെ. രമ പുരുഷോത്തമൻ, ആർദ്രം നോഡൽ ഓഫീസർ ഡോ. ഇ. മോഹനൻ, നാഷനൽ ഹെൽത്ത് മിഷൻ കണ്ണൂർ ഡി പി എം ഡോ. കെ.വി. ലതീഷ്, മെഡിക്കൽ ഓഫീസർ ഡോ. കെ.പി അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button