![foreign currency caught](/wp-content/uploads/2018/06/curency.png)
തിരുവനന്തപുരം: 18.5 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി ഒരാള്‍ പിടിയില്‍. ചെങ്കള സ്വദേശി കമാലുദ്ദീനാണ് പടിയിലായത്. തിരുനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് വിദേശ കറന്‍സി കണ്ടെത്തിയത്. പണം ഷാര്‍ജയിലേയ്ക്ക് കടത്താനായിരുന്നു കമാലുദ്ദീന്റെ ശ്രമം.
ഡിആര്‍ഐ ആണ് കറന്‍സിയുമായി എത്തിയ ആളെ പിടികൂടിയത്. റിയാലുകളും ഡോളറുകളുമാണ് കമാലുദ്ദീനില്‍ നിന്ന് കണ്ടെത്തിയത്. ഇവ ഇയാളുടെ ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
Post Your Comments