Latest NewsIndia

പശ്ചിമ ബംഗാളില്‍ 90 ശതമാനം ജനങ്ങള്‍ക്കും 2 രൂപയ്ക് അരി ലഭ്യമാക്കി : മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ദ ഖാദിയ സാതി പദ്ധതിയില്‍ സംസ്ഥാനത്തെ തൊണ്ണൂറ് ശതമാനം ജനങ്ങളും ഗുണഭോക്താക്കളായെന്ന് മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാട്ടിലെ തൊണ്ണൂറ്‍ ശതമാനം ജനതക്കും കിലേക്ക് രണ്ട് രൂപ നിരക്കില്‍ അരി നല്‍കിയെന്നാണ് മമത വ്യക്തമാക്കിയത്.

2016 ജനുവരി 27 നാണ് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ദ ഖാദിയ സാതി സ്കീം മമതാ ബാനര്‍ജി ഉദ്ഘാടനം ചെയ്തത്. പദ്ധതി മൂന്നുവര്‍ഷം ഇപ്പോള്‍ പിന്നിട്ടു.

സംസ്ഥാനത്തെ 8.5 കോടി ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനായെന്നും ജന്‍ഗല്‍മഹലിലും സിന്‍ഗൂരിലെ കര്‍ഷകര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ടോട്ടോ ട്രൈബ്സിനും പ്രത്യേക സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും മമതാ ബാനര്‍ജി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button