കൊച്ചി : ഒരു ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്ക് മടങ്ങി. വൈകുന്നേരം 6.30ന് കൊച്ചി നാവിക വിമാനത്താവളത്തിൽ നിന്നുo വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡൽഹിയിലേക്ക് മടങ്ങിയത്.ഗവർണ്ണർ റിട്ട. ജസ്റ്റിസ് പി. സദാശിവം, കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രി വി.എസ്. സുനിൽകുമാർ, വൈസ് അഡ്മിറൽ ആർ.ജെ. നട്കർണി, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജെ. ആർ. തിലക്, ജില്ല കളക്ടർ മുഹമ്മദ് വൈ സഫീറുള്ള, ഡി ജി പി ലോക് നാഥ് ബെഹ്റ, സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ് തുടങ്ങിയവർ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി.
Post Your Comments