ഇടുക്കി: കണ്ണന്‍ ദേവന്‍ കമ്പനി എസ്റ്റേറ്റില്‍ തീപിടുത്തം. ചൊക്കനാട് എസ്റ്റേറ്റില്‍ സൗത്ത് ഡിവിഷനില്‍ അപകടത്തില്‍ വീട്ടമ്മ വെന്തുമരിച്ചു. ഗണേഷന്റെ ഭാര്യ ഷണ്‍മുഖവള്ളി (58) യാണ് രാവിലെ 8 മണിയോടെ അപകടത്തില്‍ പെട്ടത്. ഗണേഷന്‍ കമ്പനിയില്‍ ജോലിക്കായി പോയിരുന്ന സമയത്തായിരുന്നു എസ്റ്റേറ്റിനുള്ളിലെ വീടിന് തീ പിടിച്ചത്.
വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട കമ്പനിയിലെ തൊഴിലാളികള്‍ എസ്റ്റേറ്റ് വാച്ചര്‍ ചെല്ലയെ വീട്ടിലേക്ക് അയച്ചതോടെയാണ് സംഭവം അറിഞ്ഞത്.വീട്ടിലെ ഷണ്‍മുഖവള്ളിയുടെ കിടപ്പുമുറി മുഴുവന്‍ തീപടര്‍ന്ന് പുക നിറഞ്ഞിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ പുക അണക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് അഗ്നിശമന സേന എത്തിയാണ് തീയണച്ചത്.
ഉറങ്ങിക്കിടന്ന രീതിയിലായിരുന്നു ഷണ്‍മുഖവള്ളിയെ കണ്ടെത്തിയത്. മൂന്നാര്‍ ദേവികുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഷോട്ട് സര്‍ക്യൂട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
Post Your Comments