ആലില വയറാണോ നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അധികമൊന്നും പ്രയാസപ്പെടണ്ട. വെറും ചൂടുവെള്ളം കൊണ്ട് വയറ്റിലെ കൊഴുപ്പകറ്റാന്‍ സാധിക്കും
രാവിലെ ഒരു ഗ്ലാസ്സ് ചൂടുവെള്ളം കുടിക്കുന്നത് വയറ്റിലെ കൊഴുപ്പകറ്റാന്‍ സഹായിക്കും. ചൂടു വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് മെറ്റബോളിസം വേഗത്തിലാക്കും. ശരീരത്തെ വിഷവിമുക്തമാക്കി വെക്കാന്‍ മികച്ച മാര്‍ഗ്ഗമാണിത്. രാവിലെ ചൂടുവെള്ളം ശീലമാക്കുന്നതും ഭക്ഷണത്തിനു ശേഷം ചൂടുവെള്ളം കുടിക്കുന്നതും ദഹനപ്രക്രിയ മെച്ചപ്പെടുത്തും.
ദിവസവും ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നതിലൂടെ പൊണ്ണത്തടിയും കുടവയറും കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. പച്ചവെള്ളത്തേക്കാള്‍ മികച്ച ഫലം ചൂടുവെള്ളം തരും. തടി പെട്ടെന്ന് കുറയ്ക്കാം.
മൂക്കൊലിപ്പും തൊണ്ടവേദനയും ഉള്ളവര്‍ രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാല്‍ മതി. ഇത് വിട്ടുമാറാത്ത ചുമയും ഇല്ലാതാക്കും. ഇത് കഫം ഇളക്കി കളയും. ആര്‍ത്തവ സമയത്തുണ്ടാകുന്ന വേദന മാറ്റാനും ഇത് സഹായിക്കും. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ചൂട് വെള്ളം കുടിച്ചാല്‍ മതി. ഇത് നിങ്ങളുടെ മസിലുകളെ സാന്ത്വനിപ്പിക്കും.
രാവിലെ ശോധന സുഖകരമാക്കാന്‍ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതുവഴി വിശപ്പു വര്‍ദ്ധിയ്ക്കും. ശരീരത്തിന് ഊര്‍ജം ലഭിയ്ക്കും. ഇതുകൊണ്ട് വയറിനു സുഖം ലഭിയ്ക്കും. പല അസുഖങ്ങളും അകലുകയും ചെയ്യും. ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യുന്നതിന് സഹായിക്കും. മൂത്രത്തിലൂടെയാണ് ഇത് നീങ്ങുക.തലവേദന ഒഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത്.
Post Your Comments