വിജയവാഡ: മരിച്ച മകന്‍ വീണ്ടും ജീവിതത്തിലേക്ക് ഉയര്‍ത്തേളുന്നേല്‍പ്പിലൂടെ തിരിച്ചുവരുമെന്ന് വിശ്വസിച്ച് പിതാവ് ശവകല്ലറക്ക് അരികില്‍ കാത്തിരുന്നത് 38 ദിവസം. തുപ്പകുള രാമുവെന്ന വ്യക്തിയാണ് തന്‍റെ മകന്‍റെ തിരിച്ചുവരവിനായ് ഒരു മാസ കലയളവോളം ശവകുടീരത്തിന് മുന്നില്‍ ചിലവഴിച്ചത്. ആന്ധ്രാപ്രദേശിലെ നെല്ലോര്‍ ജില്ലയിലാണ് സംഭവം. ഇദ്ദേഹത്തിന്‍റെ മകനായ ടി ശ്രീനിവാസലു പന്നി പനി ബാധിച്ചായിരുന്നു മരിച്ചിരുന്നത്.
കുവൈറ്റില്‍ 2014 മുതല്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്ന ശ്രീനിവാസലു മൂന്ന് മാസം മുമ്ബാണ് നാട്ടിലെത്തിയത്. കുവൈറ്റില്‍ നിന്നും നാട്ടിലെത്തിയ ശ്രീനിവാസലു ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഒരു ഓട്ടോറിക്ഷ വാങ്ങിയിരുന്നു. ഇതിനിടെയാണ് രോഗബാധിതനായി മരിക്കുന്നത്.
മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരമാണ് മകനെ തിരിച്ചുകിട്ടുന്നതിനായി ഇയാള്‍ ശവകുടീരത്തിനരികെ ചിലവഴിച്ചത്. മന്ത്രവാദിക്ക് ഏഴ് ലക്ഷം നല്‍കുകയും ചെയ്തിരുന്നു. സംഭവം പൊലീസറിഞ്ഞതോടെ രാമുവിന് കൗണ്‍സില്‍ നല്‍കി. . മന്ത്രവാദിക്കെതിരെ പരാതി നല്‍കാന്‍ രാമു തയ്യാറാകാത്തതിനാല്‍ പൊലീസ് കേസെടുത്തില്ല.
Post Your Comments