ഫെയ്സ്ബുക്കിന്റെ പ്രമുഖ ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ മൊമന്റ്സ് പ്രവര്‍ത്തനം നിര്‍ത്താനൊരുങ്ങുന്നു. ഉപഭോക്താക്കളില്ലാത്തതിനാലാണ് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ കമ്ബനി ഒരുങ്ങുന്നതെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു.
ആളുകള്‍ക്ക് അവരുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കാനും സൂക്ഷിച്ച് വയ്ക്കാനുമുള്ള ഒരു പ്ലാറ്റ്ഫോമായി രൂപപ്പെടുത്തിയ മൊമന്റ്സ് ആപ്ലിക്കേഷന് നല്‍കിയിരുന്ന എല്ലാ പിന്തുണയും അവസാനിപ്പിക്കുകയാണെന്ന് പ്രൊഡക്‌ട് മാനേജ്മെന്റ് ഡയറക്ടര്‍ ഋഷഭ് ദോഷി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഫെയ്സ്ബുക്കില്‍ ഫോട്ടോസ് അപ്‌ലോഡ് ചെയ്യാതെ തന്നെ സുഹൃത്തുകളുമൊത്ത് ഫോട്ടോസ് പങ്കുവയ്ക്കുന്നതിനും സൂക്ഷിച്ചുവയ്ക്കുന്നതിനും മൊമന്റ്സ് ആപ്ലിക്കേഷനിലൂടെ സാധിച്ചിരുന്നു.
പ്രവര്‍ത്തനം നിര്‍ത്തുന്ന കാര്യം ഔദ്യോഗികമായി മൊമന്റ്സ് ആപ്ലിക്കേഷന്‍ ഉപഭോക്താക്കളെ ഇതിനോടകം അറിയിച്ചിട്ടുണ്ട്
Post Your Comments