Latest NewsInternational

ഡാം അപകടം: മരണ സംഖ്യ 40 , ഒഴുകിപ്പോയവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി

അണക്കെട്ട് പൊട്ടി ഇരമ്പിയെത്തിയ വെള്ളത്തിന് ഒപ്പം ഖനന കമ്പനിയിലെ മാലിന്യവും കലര്‍ന്നത് വന്‍ദുരന്തം സൃഷ്ടിച്ചു

റിയോ ഡി ഷാനെയ്‌റോ: ബ്രസീലില്‍ വെള്ളിയാഴ്ച ഉച്ചയോടെ ഡാം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ 34 ആയി. അപകടത്തില്‍ 200 പേര്‍ ഒഴുകിപ്പോയി. അതേസമയം കുത്തിയൊലിച്ചുവരുന്ന ചെളിയിലും വെള്ളത്തിലും വീടുകളും വാഹനങ്ങളും ഒഴുകി പോയി. അപകടം അറിഞ്ഞ്വ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് കൂടുതല്‍ പേര്‍ മരണമടഞ്ഞത്. ബ്രസീലില്‍ ബ്രുമാഡിന്‍ഹോ നഗരത്തിനോട് ചേര്‍ന്നുള്ള മൈനിംഗ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ടാണ് തകര്‍ന്നത്.

അപകടത്തില്‍ ഇതുവരെ 40 പേര്‍ മരിച്ചതായാണ് ഔദ്യാഗിക കണക്ക്. അതേസമയം മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു.  കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ബ്രസീല്‍ പ്രസിഡണ്ട് ജെയിര്‍ ബൊല്‍സൊണാരോ അറിയിച്ചു.

ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം. അണക്കെട്ട് പൊട്ടി ഇരമ്പിയെത്തിയ വെള്ളത്തിന് ഒപ്പം ഖനന കമ്പനിയിലെ മാലിന്യവും കലര്‍ന്നത് വന്‍ദുരന്തം സൃഷ്ടിച്ചു. വെള്ളത്തോടൊപ്പം ഒലിച്ച് തൊഴിലാളികള്‍ ജോലി ചെയ്യുന്നിടത്തും താമസിക്കുന്ന സ്ഥലത്തും ഒഴുകിയെത്തി. മാരിയാനോയിലെ തകര്‍ന്ന അണക്കെട്ടിന്റെ ഉടമസ്ഥര്‍ക്ക് പങ്കാളിത്തമുള്ള കമ്ബനിയാണ് ബ്രുമാഡിന്‍ഹോയിലെ എന്നതാണ് റിപ്പോര്‍ട്ട്.

ആറ് ഹെലികോപ്റ്ററുകളും അമ്ബതോളം അഗ്‌നിശമന സേനാംഗങ്ങളും ഇപ്പോള്‍ അപകടസ്ഥലത്ത് തിരിച്ചിലാണ്. അണക്കെട്ട് തകര്‍ന്നത് ഒരു മാനുഷിക ദുരന്തം എന്നാണ് പ്രദേശിക മാധ്യമങ്ങള്‍ പറയുന്നു. അപകടം ബാധിച്ച ഭൂരിപക്ഷം പ്രദേശവും തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇടമാണ്. ഡാം തകരുമ്‌ബോള്‍ ഏകദേശം 300 തൊഴിലാളികള്‍ പ്രദേശത്തുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡാം പ്രവര്‍ത്തനരഹിതമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button