ന്യൂഡല്‍ഹി: ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെ നല്‍കിവരുന്ന സൗജന്യ വിദ്യാഭ്യാസം പ്ലസ് ടൂ വരെ ഉയർത്തണമെന്നു ശുപാർശ. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഇത് പരിഗണിച്ചേക്കും. പ്ലസ് ടൂ വരെയുള്ള വിദ്യാര്‍ഥികളെ 2009ലെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.
ഈ നിയമപ്രകാരം 6 വയസിനും 14 വയസിനും മധ്യേയുള്ള കുട്ടികള്‍ക്ക് എട്ടാം തലം വരെ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നു. ഇത് പ്ലസ് ടൂ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്കുന്ന രീതിയിലാക്കി മാറ്റണമെന്നാണ് നിർദേശം. 2012ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതിയുടെ സബ്കമ്മിറ്റിയാണ് ഇത്തരമൊരു ശുപാര്‍ശ ആദ്യം അവതരിപ്പിച്ചത്.
Post Your Comments