കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിച്ചിരുന്ന നാവികസേനാ വിമാനം യന്ത്രത്തകരാറ് മൂലം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. മുഖ്യമന്ത്രി അടക്കമുള്ള യാത്രക്കാര്‍ സുരക്ഷിതരാണെന്നാണ് വിവരം. കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പട്ട വിമാനത്തിന് യന്ത്രത്തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. ഇതുമൂലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചിയിലെ പരിപാടിയില്‍ പിണറായിക്ക് പങ്കെടുക്കാനാകില്ല.ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉടന്‍ തന്നെ മറ്റൊരു വിമാനത്തില്‍ കൊച്ചിയിലേക്ക് തിരിക്കും. ഇതിനായി മറ്റൊരു നാവികസേനാ വിമാനം ഉടന്‍ തന്നെ കണ്ണൂരിലെത്തും. വൈകിയാണെങ്കിലും പ്രധാനമന്ത്രിയുടെ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് വിവരം.
Post Your Comments