![](/wp-content/uploads/2019/01/canada-1.jpg)
ഒട്ടാവ: ചൈനയിലെ കനേഡിയന്‍ അംബാസിഡറെ മാറ്റി. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയാണ് ചൈനയിലെ അംബാസിഡറായ ജോണ്‍ മക്കല്ലത്തെ മാറ്റിയെന്നറിയിച്ചത്. എന്നാല്‍, അംബാസിഡറെ മാറ്റാനുള്ള കാരണമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല.
വാവേയ് മേധാവിയെ അമേരിക്കയുടെ നിര്‍ദേശപ്രകാരം കാനഡ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് മക്കല്ലം വിവാദ പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ അംബാസിഡര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരിക്കുന്നത്. കഴിഞ്ഞ രാത്രി മക്കല്ലത്തിന്റെ രാജി ആവശ്യപ്പെട്ടുവെന്നും അദ്ദേഹം നല്കിയ സേവനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും ട്രൂഡോ പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments