Latest NewsUK

ബ്രസ്റ്റ് അയണിങ്ങ്; സ്തന വളര്‍ച്ച തടയാനുള്ള പ്രാകൃത രീതി ബ്രിട്ടണില്‍ വര്‍ധിക്കുന്നു

ലണ്ടന്‍: സ്തന വളര്‍ച്ച തടയാന്‍ കൗമാരക്കാരായ പെണ്‍കുട്ടികളുടെ മാറിടത്തില്‍ കരിങ്കല്ല് ചൂടാക്കി വെക്കുന്ന(breast ironing) പ്രാകൃത രീതി ലണ്ടനിലെ പെണ്‍കുട്ടികളിലും പ്രവര്‍ത്തികമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സ്തന വളര്‍ച്ച് തടഞ്ഞ് അനാവശ്യമായ ആണ്‍നോട്ടങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ മാറ്റിനിര്‍ത്താന്‍ വേണ്ടിയാണ് ഇത്തരം പ്രാകൃത രീതികള്‍ പലരും അവലംബിക്കുന്നത്. ആഫ്രിക്കയിലെ ചില രാജ്യങ്ങളില്‍ പിന്തുടര്‍ന്നു വന്നിരുന്ന ഈ രീതി ഇപ്പോള്‍ ബ്രിട്ടണിലും വ്യാപകമായിരിക്കുകയാണ്. ഗാര്‍ഡിയന്‍ പത്രമാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലണ്ടന്‍, യോര്‍ക്ക്ഷൈര്‍, എസ്സെക്സ്, വെസ്റ്റ് മിഡ്ലാന്‍ഡ് എന്നിവിടങ്ങളില്‍ ഇത്തരം നിരവധി കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട് എന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ജെന്‍ഡര്‍ വയലന്‍സിന്റെ പേരില്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന അഞ്ച് തരം പ്രാകൃത ആചാരങ്ങളില്‍ ഒന്നാണ് ‘ബ്രസ്റ്റ് അയണിങ്ങ്’ എന്നാണ് യുഎന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ലണ്ടനിലെ ക്രൊയ്‌ഡോണ്‍ പട്ടണത്തില്‍ മാത്രമായി 20 ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്ത്നവളര്‍ച്ചയെ തടയാന്‍ പെണ്‍കുട്ടികളുടെ അമ്മമാരും അടുത്ത ബന്ധുക്കളും തന്നെയാണ് ബ്രസ്റ്റ് അയേണിങ്ങിന് അവരെ വിധേയരാക്കുന്നത്. സ്തനങ്ങളിലെ കോശങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കാന്‍ കരിങ്കല്ല് ചൂടാക്കി മാറിടത്തില്‍ മസ്സാജ് ചെയ്യുന്നതാണ് രീതി. സ്തനവളര്‍ച്ച് വീണ്ടും ഉണ്ടാകുന്നിനനുസരിച്ചാണ് ഇത് എത്രതവണ ചെയ്യണമെന്നത് നിശ്ചയിക്കുന്നത്. ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ പെണ്‍കുട്ടികളില്‍ ഇവ അടിച്ചേല്‍പിക്കുകയാണ് പതിവ്. ഇത്തരത്തില്‍ ചെയ്യുന്ന പെണ്‍കുട്ടികളില്‍ ബ്രസ്റ്റ് കാന്‍സറും മറ്റ് നിരവധി ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഭാവിയില്‍ കുട്ടികളുണ്ടാകുമ്പോള്‍ പാലൂട്ടാനും വിഷമിക്കുന്നു.
യുകെയില്‍ മാത്രമായി ഇതുവരെ 1000ത്തോളം പെണ്‍കുട്ടികള്‍ ബ്രെസ്റ്റ് അയേണിങ്ങിന് വിധേയരായി എന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഇതിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ലണ്ടന്‍ പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button