KeralaLatest News

സി.എസ്.ഐ സഭയിലെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന ഒരു കൂട്ടം വിശ്വാസികള്‍

ആലപ്പുഴ : സിഎസ്‌ഐ സഭയിലെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിശ്വാസികള്‍ രംഗത്തെത്തി. സഭയില്‍ ഏകാധിപത്യ പ്രവണതയാണ് നടക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങള്‍ക്ക് കോഴ, സ്വജ്ജനപക്ഷപാതം എന്നിവ വഴി ബിഷപ്പ് തോമസ് കെ ഉമ്മന്‍ സാമ്പത്തിക ക്രമകേട് നടത്തിയെന്നും അതിനാല്‍ ബിഷപ്പ് സ്ഥാനമൊഴിയണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സിഎസ്‌ഐ നവീകരണ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ചെങ്ങന്നൂരില്‍ പ്രതിഷേധ യോഗം ചേര്‍ന്നത്. ഒരേ വര്‍ഷം ഒന്നിലധികം ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത് ഇതിന് ഉദാഹരണമാണെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

അതേസമയം സഭാതിരഞ്ഞെടുപ്പുകളില്‍ തോറ്റുപോയവരാണ് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഈ വിഷയത്തില്‍ തത്കാലം പ്രതികരിക്കാനില്ലെന്നും സഭാനേതൃത്വം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button